മുട്ടം: വൈദ്യുതി മുടക്കത്തിന് പരിഹാരമായി മുട്ടത്ത് സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തിട്ടും പ്രയോജനം ഇനിയും നാട്ടുകാരിലെത്തിയില്ല. വൈദ്യുതി മുടക്കം പഴയപടിതന്നെ .. നിരന്തരമായി വൈദ്യുതി തടസമുണ്ടാകുന്നതിന് പരിഹാരമായിട്ടാണ് സബ്സ്റ്റേഷൻ നിർമ്മിച്ചത്.പക്ഷെ കാര്യങ്ങൾക്ക് തീരുമാനം ആകാതെ എല്ലാം പഴയപടി തന്നെ.വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ചയാണ് വ്യാപാരി വ്യവസായി മുട്ടം യൂണിറ്റിന്റെ നേതൃത്വത്തിൽ സബ് സ്റ്റേഷൻ മാർച്ച് നടത്തിയത്. വൈദ്യുതി മുടങ്ങുന്നതിനാൽ പല ജോലികളും മുടങ്ങുകയാണ്.. പ്രശ്നത്തിന് അടിയന്തിര പരിഹാരം തേടി അദാലത്തിൽ വ്യാപാരികൾ പരാതി കൊടുത്തിട്ടുണ്ട്.നിയമപരമായി പരിഹാരം തേടുന്നതിനൊപ്പം ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് വ്യാപാരി വ്യവസായി മുട്ടം യൂണിറ്റ് പ്രസിഡന്റ്‌ പി.എസ്.രാധാകൃഷ്ണൻ പറഞ്ഞു.