തൊടുപുഴ: മൂവാറ്റുപുഴ കാർമ്മൽ പ്രൊവിൻസിലെ സി.എം.ഐ വൈദികരുടെ നേതൃത്വത്തിൽ ജയിൽ നിവാസികളുടെ കുടുംബങ്ങൾക്കായി വിവിധ ക്ഷേമപദ്ധതികൾ നടത്തുന്നു. കുട്ടികൾക്ക് പഠനസഹായം,​ കുടുംബങ്ങൾക്ക് സ്വയംതൊഴിൽ പദ്ധതികൾ,​ കൗൺസിലിംഗ് എന്നിവ സൗജന്യമായി നൽകും. ജയിൽ സന്ദർശനവും കുടുംബ കൂട്ടായ്മകളും ഉല്ലാസ യാത്രകളും ഇവയോടൊപ്പം ഉണ്ടാകും. പങ്കുചേരാൻ താത്പര്യമുള്ളവർ ഫോൺ: 8075319125,​ 9400335188. ബന്ധപ്പെടുക.