മുട്ടം :ടൗണിലുള്ളഎൻജിനീയർ വിജയൻ ട്രാൻസ്ഫോമറിന്റെ പ്രവർത്തനം നിലച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ട്രാൻസ്ഫോമറിൽ നിന്നും പുക ഉയർന്നു. ഇതോടെ മുട്ടം ഫീഡറിന്റെ പരിധിയിലുള്ള വൈദ്യുതി മുഴുവനായും നിലച്ചു.ട്രാൻസ്ഫോമറിന്റെ അകത്ത് സംഭവിച്ച തകരാർ എന്താണെന്ന് അറിയാൻ ട്രാൻസ്ഫോമർ അങ്കമാലിയിലുള്ള ട്രാൻസ്ഫോമർ മെയിന്റൻസ് കേന്ദ്രത്തിൽ എത്തിച്ച് വിശദമായി പരിശോധിക്കണം..ട്രാൻസ്ഫോമറിൽ തകരാർ സംഭവിച്ചതോടെ വൈദ്യുതി ബന്ധം നിലച്ചതിനാൽ തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും വൈദ്യുതി ലഭ്യമാക്കിയാണ് കെ എസ് ഇ ബി ഉദ്യോഗസ്‌ഥർ ട്രാൻസ്ഫോമർ അഴിച്ച് മാറ്റിസ്ഥാപിച്ചത്. എൻജിനിയർ വിജയൻ എൻ ബി, സബ് എൻജീബിയർ സജീവ് കുമാർ ജി എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി വൈകി ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിച്ചത്.