തൊടുപുഴ : മണക്കാട് പഞ്ചായത്തിലെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയവരെയും കല കായിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച പ്രതിഭകളെയും വിജയോത്സവം 2019 എന്ന പേരിൽ യൂത്ത് കോൺഗ്രസ്സ് മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കുന്നത്തുപാറ അംഗനവാടി ഹാളിൽ നടന്ന വിജയോത്സവം മുൻ ഡി. സി.സി പ്രസിഡന്റ് റോയ് കെ പൗലോസ് പ്രതിഭകൾക്ക് മെമന്റോകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ജിയോ മാത്യു ,പി.എസ് ജേക്കബ് ,ടോണി തോമസ് ,ബി.സഞ്ജയകുമാർ ,ബോസ് തളിയൻചിറ, പി. പൗലോസ് ,വി.ജി സന്തോഷ്‌കുമാർ ,ശ്രീജ വേണുഗോപാൽ ,ബിന്ദു ദിനേശൻ ,ബിബിൻ പീതു, ദീപു സിറിയക് ,അനീഷ് കുരിയൻ എന്നിവർ പ്രസംഗിച്ചു.