തൊടുപുഴ: തീപ്പൊള്ളലേറ്റ് എൺപതുകാരി മരിച്ചു. നെടിയശാല മന്തളിരുംപാറ കൈയാനിക്കൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ദേവയാനിയമ്മയെ(80)യാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്തേമുക്കാലോടെ മകൻ വീട്ടിൽ തിരികെ വീട്ടിലെത്തിയപ്പോഴാണ് ദേവയാനിയമ്മയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ദേവയാനിയമ്മയുടെ കൊച്ചുമകൻ അമൽ ഒരാഴ്ച മുമ്പ് തിരുവനന്തപുരത്തുണ്ടായ ഒരു ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവർ ആകെ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും അയൽക്കാരും പറയുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഉപോയഗിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.