കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം ഗ്രാമിണ വായനശാലയുടെ വാർഷിക ഉദ്ഘാടനവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുളള പുരസ് ക്കാര വിതരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുകുമാരാൻ നിർവ്വഹിച്ചു.. ലൈബ്രറി പ്രസിഡന്റ് എസ്.ജി.ഗോപിനാഥൻ അദ്ധ്യക്ഷതവഹിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.സെക്രട്ടറി ദിലീപ് കുമാർ പി. സ്വാഗതവും,​ ജെ. സുജാത നന്ദിയും പറഞ്ഞു.