തൊടുപുഴ: കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഒഫ് സ്റ്റാറ്റിസ്റ്റിക് ആൻഡ് പ്രോഗ്രാം ഇംബ്ലിമെന്റേഷൻ ഏഴാമത് സാമ്പത്തിക സർവേയുടെ ഭാഗമായി തൊടുപുഴ താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് എന്യുമേറ്റർമാരെ നിയമിക്കുന്നു. മിനിസ്ട്രി ഒഫ് ഇലക്ട്രോണിക് ആന്റ് ഇൻഫർമേഷൻ ടെക്നോളജിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്റർ (സി.എസ്.സി) മുഖേനയാണ് സർവേ നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 9747838281, 9447511910 നമ്പറുകളിൽ ബന്ധപ്പെടുക.