തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ ന്യൂമാൻ കോളേജിലെ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 28ന് കോളേജിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ മത്സരം നടത്തുന്നു. താത്പര്യമുള്ളവർ തയ്യാറാക്കിയ പോസ്റ്ററുകളുമായി വിദ്യാലയ മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം 28ന് രാവിലെ 9.30ന് ന്യൂമാൻ കോളേജിൽ എത്തണം. മനുഷ്യനും അവന്റെ പരിസ്ഥിതിയും എന്ന വിഷയത്തെ അധികരിച്ചാണ്‌ പോസ്റ്ററുകൾ തയ്യാറാക്കേണ്ടത്. ഫോൺ: 9447384331.