നെടുങ്കണ്ടം :താലൂക്കാശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്, എക്‌സ്‌റേ ടെക്‌നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അർഹരായ ഉദ്യോഗാർത്ഥികൾക്ക് ജൂലായ് അഞ്ച് പകൽ 12 ന് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ഇന്റർവ്യൂ നടത്തുന്നു. സ്റ്റാഫ് നഴ്സിന് ജി.എൻ.എം/ ബി.എസ്.സി നഴ്‌സിംഗും(കേരള രജിസ്‌ട്രേഷൻ) എക്‌സ്‌റേ ടെക്‌നീഷ്യന് ഗവ.അംഗീകൃത എക്‌സ്‌റേ ടെക്‌നീഷ്യൻ കോഴ്‌സും ആണ് യോഗ്യത. സെക്യൂരിറ്റി സ്റ്റാഫ് തസ്തികക്ക് വിമുക്ത ഭടൻമാർക്ക് മുൻഗണനയുണ്ട്. പ്രായം 35ൽ താഴെയായിരിക്കണം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. നിയമനം, വേതനം എന്നിവ ആശുപത്രി മാനേജിംഗ് കമ്മിറ്റിയുടെ നിർബന്ധനകൾക്കും തീരുമാനങ്ങൾക്കും വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം.