ഇടുക്കി: കേന്ദ്ര സർക്കാർ സ്ഥാപനമായ ദേശീയ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ എഞ്ചിനീയറിംഗ് കോളേജിന്റെ അനുബന്ധ സ്ഥാപനമായ കലൂർ മോഡൽ ഫിനിഷിംഗ് സ്‌കൂൾ ഇടുക്കി പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.ടി.എച്ച് സെറ്റ് ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ ആന്റ് സർവ്വീസ് ടെക്‌നീഷ്യൻ (യോഗ്യത എസ്.എസ്.എൽ.സി), ഫീൽഡ് ടെക്‌നീഷ്യൻ കമ്പ്യൂട്ടിംഗ് ആന്റ് പെരിഫറൽസ് ( യോഗ്യത പ്ലസ് ടു) എന്നിവയാണ് കോഴ്‌സുകൾ. മൂന്നു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർ, ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ, ഡീ നോട്ടിഫൈഡ് സെമിനൊമാഡിക് ആന്റ് നൊമാഡിക് ട്രൈബ്‌സ് വിഭാഗത്തിലുള്ളവർ, 60 വയസ്സോ അതിനു മുകളിലോ ഉള്ള മുതിർന്ന പൗരൻമാർ എന്നിവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള അപേക്ഷകർ ജൂലായ് 5നു മുമ്പായി ബന്ധപ്പെടണം. ഫോൺ 9447576125.
സാങ്കേതിക