ഇടുക്കി:പുതുക്കിയ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ പ്രധാന കാർഷിക വിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂലായ്ഒന്ന് സംസ്ഥാനത്തിലുടനീളം വിള ഇൻഷുറൻസ് ദിനമായി ആചരിക്കുന്നു. മുഴുവൻ കർഷകരും അതത് കൃഷിഭവനുമായി ബന്ധപ്പെട്ട് നിശ്ചിത നിരക്കിലുള്ള പ്രീമിയം അടച്ച് തങ്ങളുടെ വിളകൾക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടായേക്കാവുന്ന നാശനഷ്ടത്തിൽ നിന്നും പരിരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.