ചെറുതോണി: കാലവർഷം ശക്തി പ്രാപിച്ചതോടെ ഭീഷണിയായി വൻമരങ്ങൾ. ഉണക്കമരം ഉൾപ്പെടെയുള്ള ഒടിഞ്ഞ് വീഴാറായവയാണ് മണിയാറൻകുടി വട്ടമേട്ടിൽ നാട്ടുകാർക്ക് ഭീഷണിയാവുന്നത്.
ആദിവാസി വിഭാഗത്തിൽ പെട്ട ആളുകൾ വസിക്കുന്ന വട്ടമേട്, പൈനാവ് പളയ കുടി ഉൾപ്പെടെ വന മേഖലയോട് ചേർന്ന പ്രദേശങ്ങളിലാണ് വൻമരങ്ങൾ ഭീഷണിയാവുന്നത്. ഭീഷണിയായ മരങ്ങൾ വെട്ടിമാറ്റുന്നതിനും നടപടിയില്ല. ദുരന്ത നിവാരണ അതോററ്റിയുടെ ചെയർമാൻ കൂടിയായ കളക്ടർ ഉത്തരവിട്ടിട്ടു കൂടി അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കാലവർഷത്തിൽ മരങ്ങൾ വീണുള്ള അപകടങ്ങളും ഈ മേഖലകളിൽ പതിവാണ്. മരത്തിന്റെ ശിഖരങ്ങൾ വീണ് വൈദ്യുതി ലൈനുകളും കേബിളുകളും മറ്റ് ആശയ വിനിമയ സംവിധാനങ്ങളും തകരുന്നത് പതിവാണ്. ഉണക്ക മരങ്ങൾ ഉൾപ്പെടെ ഭീഷണിയാകുമ്പോഴും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.