തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ഇന്ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തും.രാവിലെ 10 ന് സിവിൽ സ്റ്റേഷനു മുന്നിൽ നടക്കുന്ന
മാർച്ചും ധർണ്ണയും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചുലിക്കാട് ഉദ്ഘാടനം ചെയ്യും. എ സുരേഷ് കുമാർ, ഡി ബിനിൽ, ആർ.ബിജുമോൻ, ഒ .കെ അനിൽകുമാർ, ജി രമേശ്, വി ആർ ബീനാമോൾ, വി എസ്
ജ്യോതി, ജാൻസി ജോൺ, സി എസ് അജിത തുടങ്ങിയവർ സംസാരിക്കും.