ആലക്കോട് : സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും തൊടുപുഴ ഫാത്തിമ ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. ആലക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഞായറാഴ്ച രാവിലെ 9.30ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗൗരി സുകുമാരൻ ഉദ്ഘാടനം നിർവഹിക്കും. ട്രസ്റ്റ് പ്രസിഡന്റ് വി.എം. ചാക്കോ അദ്ധ്യക്ഷത വഹിക്കും. ഡോ. ഫിലിപ് കെ ജോർജ് നേതൃത്വം നൽകും. ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധനയും മരുന്നു വിതരണവും നടക്കും. വേദനരഹിത തിമിര ശസ്ത്രക്രിയ മിതമായ നിരക്കിൽ, കണ്ണടകൾ 300 രൂപ മുതൽ ലഭ്യമാണ്. തിമിര ശസ്ത്രക്രിയയ്ക്കാവശ്യമായ എല്ലാവിധ ടെസ്റ്റുകളും സൗജന്യമായി നൽകും. പങ്കെടുക്കാൻ തൽപ്പര്യമുള്ളവർ കലയന്താനി ചിപ്പി സെലക്ഷൻ (9446216126) അഞ്ചിരി ചെമ്പ്ളാക്കൽ ഫ്രാൻസിസ് ജോൺ (9961566880), അഞ്ചിരിക്കവല പതിക്കത്തൊട്ടി സലിം (9961069037), ആലക്കോട് മിൽമ സൊസൈറ്റി (9020600501), വി.എം. ചാക്കോ (9446216426) എന്നിവിടങ്ങളിൽ പേരുകൾ നൽകണം.