തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ ഡോ. എ.പി.ജെ. അബ്ദുൾകലാം ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി , പ്ളസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു.സ്കൂൾ പ്രിൻസിപ്പൽ . യു.എൻ. പ്രകാശിനെ ആദരിച്ചു.യൂത്ത് വിംഗ് പ്രസിഡന്റ് പ്രശാന്ത് പി.ആർ. അദ്ധ്യക്ഷത വഹിച്ച യോഗം നഗരസഭ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ മുഖ്യപ്രഭാഷണം നടത്തി.തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി. രാജു ,വിജയദിനസന്ദേശം നൽകി.വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് പി.എസ്. ഇസ്മയിൽ, ഹെഡ്മാസ്റ്റർ അബ്ദുൾ ഖാദർ , മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ടോമി സെബാസ്റ്റ്യൻ, യൂത്ത് വിംഗ് വൈസ് പ്രസിഡന്റുമാരായ റിയാസ് വി.എ, മനു തോമസ്,അനൂപ് മനയ്ക്കൽ, രമേശ് പി.കെ, ജെറാൾസ് എന്നിവർ സംസാരിച്ചു. യൂത്ത് വിംഗ് ജനറൽ സെക്രട്ടറി താജു എം.ബി നന്ദി പറഞ്ഞു.