ചെറുതോണി: മാർ സ്ലീവാ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് മുരിക്കാശ്ശേരിയിൽ ഒന്നാം വർഷ ബിരുദ ക്ലാസ്സുകൾ ആരംഭിച്ചു. കോളേജ് മാനേജർ ഇടുക്കി രൂപത വികാരി ജനറാൾ മോൺ. എബ്രാഹം പുറയാറ്റ് അദ്ധ്യക്ഷത വഹിച്ച യോഗം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പ്രൊഫ: ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഫാ: തോമസ് തൂമ്പുങ്കൽ, കോളേജ് ബർസാർ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ നോബിൾ ജോസഫ്, പി. ടി. എ പ്രസിഡന്റ് സാജൻ കുന്നേൽ, വൈസ് പ്രിൻസിപ്പാൾ. ആനന്ദ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജെയ്‌മോൻ വർഗീസ്, കോളേജ് യൂണിയൻ ചെയർമാൻ ഫൈസൽ ബഷീർ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകി ആദരിച്ചു.