രാജാക്കാട്: വൈസ് മെൻസ് ക്ലബ്ബിന്റെ വാർഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. പ്രസിഡന്റ് കെ ആർ നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം റീജിയണൽ ഡയറക്ടർ അഡ്വ.ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവർണർ എൽദോസ് ഐസക്ക് നിർവ്വഹിച്ചു. ജിജോ വി.എൽദോ, സെബാസ്റ്റ്യൻ തോമസ്, രാജേഷ് രാജൻ, തോമസ് മോഹൻ, സിജു വി. കുമാർ, വി.സി ജോൺസൺ, ബേബി വർഗീസ്, കെ.ആർ ബിനേഷ്, എ.കെ ഷാജി, ടോമി ജോർജ്ജ്, നിമ്മി ബോസ്, വിജി വിൻസു, ബേബി മാത്യു, നിധിൻ വിൻസു, എലിസ് ബോസ് എന്നിവർ പ്രസംഗിച്ചു. മുക്കുടിൽ ഏകാദ്ധ്യാപക വിദ്യാലയത്തിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.