ഉടുമ്പന്നൂർ : ഉടുമ്പന്നൂർ പഞ്ചായത്ത് പരിധിയ്ക്കുള്ളിലുള്ള സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും അതാത് ഭൂവുടമകൾ മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഉടമ ബാധ്യസ്ഥനായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.