തൊടുപുഴ : ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന പൂഞ്ഞാർ മോഡൽ പോളിടെക്നിക് കോളേജിൽ പുതിയ അദ്ധ്യയനവർഷത്തിൽ ഒന്നാം വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 29 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. എസ്.സി / എസ്.റ്റി / ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താവിനോടൊപ്പം രാവിലെ 10 ന് കോളേജ് ഓഫീസിൽ ഹാജാരാകണം.കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 04822 272266 , 9495443206 , 6282995440.