കുമളി:ബസ്സിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച അര കിലോ കഞ്ചാവ് കണ്ടെടുത്തു. കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ എക്സൈസ് പരിശോധനയിൽ കുമളി കമ്പം കെ.എസ്.ആർ.ടി.സി ബസിൽ സീറ്റിനടിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കടത്താൻ ശ്രമിച്ച ആളെ കണ്ടെത്താനായില്ല . എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.