നിർമ്മാണപ്രവർത്തനത്തിൽ അഴിമതിയെന്ന് ആരോപണം
ചെറുതോണി: പഴയരിക്കണ്ടത്ത് പാലം നിർമ്മാണത്തിൽ അഴിമതിയും അശാസ്ത്രിയതയുമെന്ന് ആക്ഷേപം. അഞ്ച് ലക്ഷം രൂപ മുടക്കിയാണ് ബ്ലോക്ക് പഞ്ചായത്ത് പഴയരിക്കണ്ടം ഹോമിയോ ആശുപത്രിക്ക് മുൻപിൽ പാലം നിർമ്മിച്ചത്. എന്നാൽ നിർമ്മാണത്തിലെ അശാസ്ത്രീയതയും ക്രമക്കേടും മൂലം പാലത്തിലൂടെ വാഹനം കയറാത്ത നിലയിലായി. പാലത്തിന്റെ അപ്രോച്ച് റോഡുകൾ മണ്ണിട്ട് ബന്ധിപ്പിച്ചെങ്കിലും സംരക്ഷണഭിത്തി കെട്ടാത്തത് മൂലം മഴയിൽ മണ്ണ് ഒഴുകി പോവുകയാണ്.
. നിർമ്മാണത്തിന് ശേഷം പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകാത്ത സ്ഥിതിയാണുള്ളത്.. പിള്ള സിറ്റി തോടിന് മേൽ പണിതിരിക്കുന്ന പാലത്തിന് ഇരുവശവും സംരക്ഷണഭിത്തിയില്ല. പാലത്തോട് ചേർന്നുള്ള മണ്ണ് ഒലിച്ചുപോകുകയും ഇതുമൂലം വാഹനങ്ങൾ തോട്ടിലേക്ക് പതിക്കുന്നതിനും സാദ്ധ്യതയുണ്ടായിട്ടും നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എൻജിനീയറിംഗ് വിഭാഗം കരാറുകാരന്റെ ക്രമക്കേടിന് കൂട്ടുനൽക്കുകയായിരുന്നുവെന്നാണ് പ്രധാന ആക്ഷേപം. വിസ്തൃതി വളരെകുറച്ചും സംരക്ഷണഭിത്തി ഇല്ലാതെയുമുള്ള നിർമ്മാണത്തിലെ ക്രമക്കേടും പാലം നാട്ടുകാർക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയിലാണന്ന് സമീപവാസികൾ പറയുന്നു. ചെളിയിൽ കല്ലുകൾ അടുക്കിയ ശേഷം മുകളിൽ കോൺക്രീറ്റ് തൂണുകൾ മാത്രം സ്ഥാപിച്ച് അസ്ഥിവാരം ഇല്ലാതെ തികച്ചും ഉറപ്പില്ലാത്തവിധമാണ് പാലം നിർമ്മിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.