കുമളി: പ്രാഥമിക ചികിൽസ ലഭിക്കാൻ എവിടെപ്പോകണമെന്ന കാര്യത്തിൽ ഇപ്പോഴും കുമളി നിവാസികൾക്ക് ഒരു തീരുമാനമാകുന്നില്ല. . പ്രാഥമിക ചികിത്സ ലഭിക്കുന്നതിന് പോലുമുള്ള ആശുപത്രികൾ കുമളിയിൽ ഇല്ല . ഏക ആശ്വാസമായിരുന്ന പെരിയാർ ഹോസ്പിറ്റലിന്റെ പ്രവർത്തനം നിലച്ചതോടെ പ്രാഥമിക ആരോഗ്യ കേന്ദ്രമായി അഭയം. ഉച്ചയ്ക്ക് ശേഷം ഇവിടെ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാതെ വന്നതോടെ വീണ്ടും പ്രതിസന്ധിയിലായി. പിന്നെ ഏക ആശ്രയം ക്ലിനിക്കുകൾ ആണ്. സാധാരണക്കാരന് താങ്ങാവുന്നതിലും അധികമാണ് ഇവിടെ ചെലവ്. അടിയന്തിര ഘട്ടത്തിൽ ചികിത്സ വേണ്ടിവന്നാൽ ജീവൻ തന്നെ പ്രതിസന്ധിയിലാകും.
കുമളിയിൽ പ്രവർത്തിക്കുന്ന നാല് ക്ലിക്കുകളെ ആശ്രയിച്ചാണ് ഇപ്പോൾനാട്ടുകാരുടെ ചികിൽസ നടക്കുന്നത്. എട്ട് മണിക്ക് ശേഷം അടിയന്തിര ഘട്ടം ഉണ്ടായാൽ ചികിത്സ ലഭിക്കാൻ സാഹചര്യം ഇല്ല.രാത്രികാലങ്ങളിൽ രോഗമുണ്ടായാൽ കുമളിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ഉള്ള സ്വകാര്യ ആശുപത്രിയാണ് പിന്നീടുള്ളത്.