koottayottam
ലഹരി വിരുദ്ധ ദിനാചരണ ഭാഗമായി കട്ടപ്പനയിൽ നടന്ന കൂട്ടയോട്ടം ഇടുക്കി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി ആർ ലാലു ഫ്ളാഗ് ഓഫ് ചെയ്തു

ഇടുക്കി : കട്ടപ്പന എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും കട്ടപ്പന ഗവൺമെന്റ് കോളജിലെ എൻ. സി.സി യുടെയും കട്ടപ്പന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച കൂട്ടയോട്ടം ഇടുക്കി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി ആർ ലാലു ഫ്ളാഗ് ഓഫ് ചെയ്തു. കട്ടപ്പന ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാർ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ കൗൺസിലർ റ്റിജി എം രാജു അദ്ധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് എക്‌സ്സൈസ് കമ്മീഷണർ പി.വി. ഏലിയാസ് ലഹരി വിരുദ്ധ സന്ദേശം നല്കി. തുടർന്ന് ലഹരി വിരുദ്ധ പെൻസിൽ ഡ്രോയിംഗ് മത്സര വിജയികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു. വിമുക്തി നോഡൽ ഓഫീസർ അബ്ദുൾ ജബ്ബാർ, കട്ടപ്പന ഡി ഇ ഒ സാജു കെ.എസ്, സ്‌കൂൾ പ്രിൻസിപ്പാൾ സിബിച്ചൻ കുര്യാക്കോസ്, റ്റോജി ഡൊമിനിക്, വി.കെ.സോമൻ തുടങ്ങിയവർ സംസാരിച്ചു.