മറയൂർ:വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ചന്ദനതൈല ലേലത്തിൽ വിറ്റഴിച്ചത് മൂന്നു കിലോ തൈലം മാത്രം.കേരള സോപ്സ് കമ്പനിയാണ് അടിസ്ഥാന വിലയയ 2.33 ലക്ഷം രൂപയിൽ നിന്നും 500 രൂപ കൂട്ടി മൂന്നു കിലോ ചന്ദനതൈലം വാങ്ങിയത്.മറ്റ് കമ്പനികൾ ലേലത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 1998ൽ തൊണ്ടിമുതലായി പിടിച്ചെടുത്ത 225 കിലോ ചന്ദനതൈലത്തിൽ 100 കിലോ തൈലമാണ്‌ ലേലത്തിൽ വച്ചിരുന്നത്.