തിരുവനന്തപുരം : കുടയത്തൂർ പഞ്ചായത്തിലെ കാഞ്ഞാർ ലക്ഷം വീട് കോളനിക്ക് വെളിയിൽ താമസിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് റോഷി അഗസ്റ്റിൻ എംഎൽഎ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എം.വി.ഐ.പി. ഭൂമിയിൽ കഴിഞ്ഞ 15 വർഷക്കാലമായി താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാണെന്നും മലങ്കര ഡാമിന്റെ ഷട്ടറുകൾ അടയ്ക്കുമ്പോൾ വെള്ളം കയറി ഇവരുടെ വീടുകൾ പൂർണ്ണമായും വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണുള്ളതെന്നും ഈ വിഷയത്തിൽ അടിയന്തിര പരിഹാരം കാണണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.