bike
വനം വകുപ്പ് വിജിലൻസ് ഓഫിസിന് മുൻപിൽ വൻ മരം വീണ് തകർന്ന ഷെഡും ബൈക്കും

മറയൂർ: മറയൂരിലെ വനം വകുപ്പ് വിജിലൻസ് ഓഫിസിന് മുമ്പിൽ വൻ മരം വീണ് മുറ്റത്ത് ഉണ്ടായിരുന്ന ജീപ്പ് ഷെഡും ബൈക്കും തകർന്നു. . ഇന്നലെ വൈകുന്നേരന നാലിനാണ് മരം ഒടിഞ്ഞു വീണത്. മുറ്റത്ത് നിന്നിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസർ അനീഷ്. വി എച്ച്, ഡ്രൈവർ സുരേഷ് ബാബു എന്നിവർ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. ഇവർ നിന്നിരുന്ന സ്ഥലത്താണ് മരം വന്ന് പതിച്ചത്.