ഇടുക്കി: പ്രളയ ദുരിതാശ്വാസത്തിലും, പുനരധിവാസത്തിലും സംസ്ഥാന സർക്കാർ വീഴ്ച്ച വരുത്തിയതിനാൽ പ്രത്യേക ദൗത്യസംഘത്തെ കേന്ദ്രം അയയ്ക്കണമെന്ന് ഡീൻ കുര്യാക്കോസ്.ലോക് സഭയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ ജില്ലയാണ് ഇടുക്കി.എന്നാൽ അതിനനുസരിച്ചുള്ള പരിഹാരം നൽകാൻ സംസ്ഥാന സർക്കാരിനായില്ല. നാശനഷ്ടങ്ങൾ വേണ്ട വിധത്തിൽ കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിനാളുകളുടെ വീടും വസ്തുവകകളും നഷ്ടപ്പെട്ടിരിക്കുകയാണ്. ഭാഗികമായി തകർന്ന വീടുകളിലും,സംരക്ഷണഭിത്തികൾ നിർമ്മിക്കാതെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലും ആണ് ഇപ്പോഴും ആളുകൾ താമസിക്കുന്നത്.കർഷക ആത്മഹത്യ തടയാനായി ,പരിഹാരമാർഗ്ഗങ്ങൾ തൃപ്തികരമാക്കാനും സർക്കാരിനായിട്ടില്ല.
വീണ്ടും നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ ഉള്ള മുൻകരുതലുകൾ ഒന്നും എടുത്തിട്ടില്ല. അതു കൊണ്ട് കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്നും, പ്രത്യേകമായി സ്ഥിതി വിവരങ്ങൾ വിലയിരുത്തി നാശനഷ്ടങ്ങൾ കണക്കാക്കുന്നതിനായി, പ്രത്യേക ദൗത്യസേനയെ അയച്ച് പ്രളയത്തിലും, പ്രകൃതിദുരന്തത്തിലും ഇരകളായവർക്ക് അർഹമായ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
മന്ത്രി മുരളീധരനെ സന്ദർശിച്ചു
ഇടുക്കി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവർ നേരിടുന്ന പ്രശ്നത്തിൽ അടിയന്തിര നടപടികൾക്കായി ഡീൻ കുര്യാക്കോസ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ സന്ദർശിച്ച് ചർച്ചകൾ നടത്തി. ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന വീട്ടജോലിക്കാരെയും മറ്റു പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടതിന്റെ ആവശ്യകതയെയും ബോദ്ധ്യപ്പെടുത്തി..