കാക്കൊമ്പ്: വായനാ വാരാചരണത്തിന്റെ സമാപനം കുറിച്ചു കൊണ്ട് കാക്കൊമ്പ് സെന്റ് മേരീസ് എൽ.പി സ്‌കൂളിലെ കുട്ടികൾ പൊന്നന്താനം ഗ്രാമീണ വായനശാല സന്ദർശിച്ചു. ഗ്രാമീണ വായനശാലാ പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. അധ്യാപകരായ ഹെലൻ ജോസഫ്, സി.മെർലി, ജാസ്മിൻ എന്നിവരും കുട്ടികളുടെ പ്രതിനിധികളായി ആരോമൽ ശ്രീജൻ, ഡിൽ ന മനോജ്, ബീമ നൗഷാദ് എന്നിവർ സംസാരിച്ചു.