ചെറുതോണി: മലയോരമേഖലയെ അന്തർ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ബസ് സർവ്വീസിന് തുടക്കമായി.കെ എസ് ആർ ടി സി ആരംഭിച്ചു. കട്ടപ്പനയിൽ നിന്ന് ബാംഗ്ലൂർക്കാണ് പുതിയ ഡീലക്സ് ബസ് സർവ്വീസ്. ബസിന് ചെറുതോണിയിൽ പൗരസ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. വ്യാപാരി വ്യവസായി സംഘടനാനേതാക്കളും പൊതുപ്രവർത്തകരും ടാക്സി ഓട്ടോ രംഗത്തെ തൊഴിലാളികളും സ്വീകരണത്തിൽ പങ്കെടുത്തു. കണ്ടക്ടറേയും, ഡ്രൈവറേയും പൂമാലകൾ ചാർത്തിയാണ് വരവേറ്റത്. കട്ടപ്പനയിൽ വൈകിട്ട് 4 ന് ആരംഭിക്കുന്ന ബസ് 4.40 നാണ് ജില്ലാ ആസ്ഥാനത്തു കൂടി കടന്നുപോകുന്നത്.