തൊടുപുഴ: ഇഞ്ചിയാനിയിൽ സ്‌കൂൾ ബസുകൾ കൂട്ടിയിടിച്ച് ആറ് വിദ്യാർഥികൾക്ക് പരിക്ക്. കല്ലാനിക്കൽ സെന്റ്. ജോർജ് യു.പി. സ്‌കൂളിലെ വിദ്യാർ്ഥികളായ സ്‌നേഹ സാബു (10), ഡാർ്‌നെറ്റ് കെ. ബെന്നി(7), സെയ്ന്റനി (7), ആഷ്‌മെറിൻ് (8), ജിയ (8), ജിയോണ (9) എന്നിവർ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.40 ഓടെ ഇഞ്ചിയാനി പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. കല്ലാനിക്കൽ സ്‌കൂളിലേയ്ക്ക് വരികയായിരുന്ന ബസ് എതിരെ വന്ന ജയ്റാണി പബ്ലിക് സ്‌കൂളിലെ ബസിലേയ്ക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. രണ്ട് ബസുകളിലുമായി മുപ്പതോളം കുട്ടികള് ഉണ്ടായിരുന്നു. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പരുക്കേറ്റവരെ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ചു. മറ്റ് വിദ്യാർ്ഥികളെ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് മറ്റ് വാഹനങ്ങളിൽ സ്‌കൂളിലെത്തിച്ചു. അപകടത്തിൽ കൈയ്ക്ക് പരുക്കേറ്റ വിദ്യാർഥിനി സ്‌നേഹ സാബുവിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മറ്റ് കുട്ടികളുടെ പരുക്ക് ഗുരുതരമല്ല. അപകട സ്ഥലത്തു നിന്നും ബസുകൾ മാറ്റാൻ ്രൈഡവർമാർ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് വാഹനം തടഞ്ഞു. തുടർന്ന് സ്‌കൂളിൽ നിന്നും അധികൃതരെത്തി വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബസുകൾ മാറ്റിയത്.