ചെറുതോണി: പ്രളയത്തിൽ പെരിയാർ കവർന്ന വിടിനും കരംവാങ്ങി വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്. ഗാന്ധിനഗർ പള്ളിവതുക്കൽ പുക്കുഞ്ഞിന്റെ വിടുംസ്ഥലവും പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. ഈ വീടിന് വാഴത്തോപ്പ് പഞ്ചായത്ത് അധികൃതർ കരം നിർബന്ധിപ്പിച്ച് അടപ്പിക്കുകയായിരുന്നു. ചെറുതോണി അണക്കെട്ട്തുറന്നു വിട്ടതിനെ തുടർന്ന് ചെറുതോണി പാലത്തിന് സമീപം തമസ്സിച്ചിരുന്ന പൂക്കുഞ്ഞിന്റെവിടുംസ്ഥലവും പൂർണ്ണമായും ഒലിച്ചുപോയിരുന്നു.
വീടിരുന്ന സ്ഥലത്ത് ഇപ്പോൾ പാറ കല്ലുകൾ മാത്രമാണുള്ളത്. ഇപ്പോൾവാടക വീട്ടിൽതാമസക്കുന്ന പൂക്കുഞ്ഞിനോട്
വാഴത്തോപ്പ് പഞ്ചായത്ത് ഇരുനൂറ്റിപതിനെന്ന് രൂപ കരംവാങ്ങിയത്. വിടിന് കരം അടയ്ക്കണം എന്ന് കാണിച്ച് പഞ്ചായത്ത്‌നോട്ടിസ് അയക്കുകയുംതുടർന്ന് നിരന്തരംഫോൺ ചെയ്ത്ശല്യപ്പെടുത്തുകയുംചെയ്തതിനെ തുടർന്നാണ് പൂക്കുഞ്ഞ് പഞ്ചായത്തിൽ എത്തി കരം അടച്ചത്.പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട പുകുഞ്ഞിന് സർക്കാർ സഹായമായി കിട്ടിയത് പതിനായിരംരൂപ മാത്രമാണ് വിട് ഇല്ലാത്ത തന്നോട് കരംവാങ്ങിയ പഞ്ചായത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് പൂക്കുഞ്ഞ്.