ചെറുതോണി: കഞ്ഞിക്കുഴി എസ്.എൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ എൻ.എസ്. എസ് യൂണിറ്റും കഞ്ഞിക്കുഴി പൊലീസും സംയുക്തമായി ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ സന്ദേശറാലി നടത്തി. എസ്.ഐ ഫ്രാൻസിസ്, എം.വി ബൈജു,മഞ്ജു വിശ്വംഭരൻ, പി.ജി അനൂപ് എന്നിവർ നേതൃത്വം നൽകി. എൻ.എസ്.എസ് യുണിറ്റ്രൂപംകൊടുത്ത ലഹരി വിരുദ്ധ മരത്തിൽവിരലടയാളങ്ങൾ പതിപ്പിച്ച് നാട്ടുകാരും വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു.