തൊടുപുഴ: കേരളാ ആർട്ടിസാൻസ് യൂണിയൻ 27-ാം സംസ്ഥാന സമ്മേളനം 30ന് രാവിലെ 10ന് തൊടുപുഴ അർബൻബാങ്ക് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എ.ഐ.സി.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് എം.വി. റെഡ്ഡി ഉദ്ഘാടനം ചെയ്യും. യൂണിയൻ ജനറൽ സെക്രട്ടറി കെ.കെ. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. എ.ഐ.സി.ടി.യു സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എസ്. വേണുരാജ് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.വി. രാജേന്ദ്രൻ അദ്ധ്യക്ഷതവഹിക്കും. എ.ഐ.സി.ടി.യു അഖിലേന്ത്യ സെക്രട്ടറി പി.കെ. സായി, എം.വി. കുഞ്ഞൂഞ്ഞ്, ശാന്താ നമ്പീശൻ, തമ്പി ചന്ദ്രൻ, സതീഷ് ചന്ദ്രൻ മാസ്റ്റർ, ലാൽകുമാർ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ 14 ജില്ലകളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭ പരിപാടികൾക്ക് സമ്മേളനം രൂപം നൽകും. വാർത്താസമ്മേളനത്തിൽ യൂണിയൻ ജന.സെക്രട്ടറി കെ.കെ. ചന്ദ്രൻ, പ്രസിഡന്റ് വി.വി. രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എം.എ. അലി എന്നിവർ പങ്കെടുത്തു.