കട്ടപ്പന: ബിജെപി അംഗത്വ വിതരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് 29 ന് രാവിലെ 11 ന് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഏകദിന ശിൽപശാല നടത്തും. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിമാർ, വിവിധ മോർച്ച ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിൽ എത്തിക്കാൻ മുഴുവൻ മണ്ഡലങ്ങളിലും സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള പരിശീലനം നൽകും. സംസ്ഥാന ജില്ലാ നേതാക്കൾ ശിൽപശാലയിൽ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പിൽ അറിയിച്ചു.