ഇടുക്കി : റെഡ് ക്രോസ് സൊസൈറ്റിയും ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റിയും. പ്രളയാനന്തര പുനർ നിർമ്മാണങ്ങൾക്കായി നൂതന പദ്ധതികളെക്കുറിച്ച് ജില്ലാകളക്ടർ എച്ച് ദിനേശനുമായി ചർച്ച നടത്തി.പ്രളയാനന്തര ഭവനങ്ങളുടെ പുനർനിർമ്മാണം, ഉപജീവന സഹായം, ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളും ബോധവത്കരണവും, ദുരന്തസാധ്യത കുറയ്ക്കൽ തുടങ്ങിയവക്ക് ആവശ്യമായ പദ്ധതികൾ ജില്ലയുടെ വിവിധ ഇടങ്ങളിൽസംയുക്തമായി ആവിഷ്‌കരിച്ച് നടപ്പിലാക്കാനാണ് കേരളറെഡ് ക്രോസ്സ്‌സൊസൈറ്റിയും ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റിയുംലക്ഷ്യമിടുന്നത്. കുടുംബശ്രീയുമായിസഹകരിച്ച് വിവിധ പദ്ധതികളും ഇവർആവിഷ്‌കരിക്കുന്നുണ്ട്. യോഗത്തിൽ ഇന്ത്യൻ റെഡ്‌ക്രോസ് ദുരന്തനിവാരണ വിഭാഗം മേധാവി റീന ത്രിപാഠി, ആരോഗ്യവകുപ്പ് പ്രധിനിധി ഡോ. ജോബിൻ ജി ജോസഫ്, ഫയർ ആന്റ് റെസ്‌ക്യൂഎ.എസ്.റ്റി.എ കരുണാകരൻ പിള്ള, കുടുംബശ്രീ പ്രതിനിധി ജൂബിമാത്യു, യു.എൻ.ഡി.പി പ്രധിനിധി അബ്ദുൾ നൂർ, പ്രശാന്ത് പി, ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റി പ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.