ഇടുക്കി : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് വിതരണം ജില്ലയിൽ പുരോഗമിച്ചു വരുന്നതായി ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. ജില്ലയിൽ 148900 കുടുംബങ്ങളാണ് ആർ.എസ്.ബി.വൈ പദ്ധതിയിലുള്ളത്. ഓൺലൈൻ എന്റോൾമെന്റിലൂടെ 70,000 കുടുംബങ്ങൾ ഇതിനകം പദ്ധതിയിൽ ചേർന്നുകഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ, സർക്കാർ ഇതര ആശുപത്രികൾ മുഖേനയാണ് പദ്ധതി പ്രകാരംസൗജന്യ ചികിത്സ ലഭിക്കുന്നത്. ജൂലായ് അവസാനം വരെ പദ്ധതിയിൽ ചേരാൻ അവസരമുണ്ട്.കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പരമാവധി 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. പദ്ധതിയിൽ ചേരുന്നതിന് കുടുംബങ്ങളുടെ എണ്ണത്തിന് പരിധിയില്ല. ആർ.എസ്.ബി.വൈകാർഡിൽ പേരുള്ളഒരാൾ ഓൺലൈൻ മുഖേന നടക്കുന്ന എന്റോൾ ചെയ്യാൻ ആർ.എസ്.ബി.വൈകാർഡ്/ പ്രധാനമന്ത്രിയുടെകത്ത്, റേഷൻ കാർഡ്, ആധാർകാർഡ്എന്നിവയുമായി പുതുക്കൽ കേന്ദ്രത്തിൽ എത്തിയാൽ മതിയാകും. കുടുംബത്തിലെ മറ്റുള്ളവരെ കൂട്ടിച്ചേർക്കാൻ ചികിത്സ വേണ്ട സമയത്ത് ആശുപത്രിയിൽ പേര് ചേർക്കുവാൻ അവസരം ഉണ്ടായിരിക്കും. 50 രൂപയാണ് ഒരു കുടുംബത്തിന്റെ എന്റോൾമെന്റ് ഫീസ്. കുടുംബാംഗങ്ങളെ കൂട്ടിച്ചേർക്കാൻ ഫീസ് നൽകേണ്ടതില്ല.