കുമളി. തൊഴിലാളികളെ കുത്തിനിറച്ച് ജീപ്പുകൾ, അടിക്കടി അപകടങ്ങൾ ഉണ്ടാകുമ്പോഴും വേഗതയ്ക്ക് കുറവില്ല. തമിഴ് നാട്ടിൽ നിന്നും ഹെെറെഞ്ചിലെ ഏലക്കാടുകളിൽ ജോലിക്കായി എത്തുന്നവരുടെ ജീപ്പുകളുടെ അമിതവേഗമാണ് വഴിയാത്രക്കാരെയും മറ്റ് വാഹനയാത്രക്കാരെയും ഭയപ്പാടിലാക്കുന്നത്. കഴിഞ്ഞ ദിവസം പത്ത് മുറി എസ് വളവിന് സമീപം ജീപ്പ് നിയന്ത്രണം വിട്ട് അപകടം സംഭവിച്ചിരുന്നു.ഇതിന് മുമ്പും ഒട്ടകതലമേട് ഭാഗത്തും ജീപ്പിമറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്..
ജീപ്പിൽ പരിധിയിലും അധികം അളുകളെ കയറ്റിയാണ് എത്തുന്നത്..തമിഴ് നാട് കമ്പം,ഗൂഡല്ലൂ,ലോവർക്യാമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് തൊഴിലാളികളുമായി എത്തുന്നത്.ഏലത്തോട്ടങ്ങളിൽ എത്രയും വേഗം എത്തിക്കക്ുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങൾ ചീറിപ്പായുന്നത്.
വെെകുന്നേരങ്ങളിലും സ്ഥിതിമറിച്ചല്ല..വെെകുന്നേരം മൂന്ന് മണിക്ക് ശേഷം അമിത വേഗത്തിൽ എത്തുന്നത് വിദ്യാർത്ഥികൾ ഉൾപ്പടെയുടെയുള്ള കാൽനടയാത്രക്കാർക്ക് ഭീഷിണിയാണ്. ജീപ്പുകളുടെ അതിവേഗം നിയന്ത്രിക്കാൻ രാവിലെയും വൈകുന്നേരവും പരിശോധന കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.