ഇടുക്കി: ജില്ലയിലെ രണ്ട് ബ്‌ളോക്ക് ഡിവിഷനുകൾ, രണ്ട് പഞ്ചായത്ത് വാർഡുകൾ, ഒരു മുനിസിപ്പൽ വാർഡ് എന്നിവിടങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പു നടന്നു. തൊടുപുഴ ബ്ലോക്ക് മണക്കാട് ഡിവിഷൻ, ദേവികുളം ബ്‌ളോക്ക് കാന്തല്ലൂർ ഡിവിഷൻ, തൊടുപുഴ മുനിസിപ്പൽ ഓഫീസ് വാർഡ്, മാങ്കുളം ആനക്കുളം നോർത്ത് വാർഡ്, ഉപ്പുതറ കാപ്പിപ്പതാൽ വാർഡ് എന്നിവിടങ്ങളിലാണ് ഇന്നലെ ഉപതിരഞ്ഞെടുപ്പു നടന്നത്. വോട്ടെണ്ണൽ ഇന്നു രാവിലെ പത്തിന് ആരംഭിക്കും.

മണക്കാട് ഡിവിഷൻ
ആകെ വോട്ട് 4679
പോൾ ചെയ്തത് 3480
ശതമാനം 73.39

കാന്തല്ലൂർ ഡിവിഷൻ
ആകെ വോട്ട് 8900
പോൾ ചെയ്തത 6060
ശതമാനം 68.09

തൊടുപുഴ മുനിസിപ്പൽ ഓഫീസ് വാർഡ്
ആകെ വോട്ട് 1163
പോൾ ചെയ്തത് 853
ശതമാനം 73.34

മാങ്കുളം പഞ്ചായത്ത് ആനക്കുളം നോർത്ത് വാർഡ്
ആകെ വോട്ട് 541
പോൾ ചെയ്തത് 414
ശതമാനം 76.52

ഉപ്പുതറ പഞ്ചായത്ത് കാപ്പിപ്പതാൽ വാർഡ്
ആകെ വോട്ട് 1243
പോൾ ചെയ്തത് 966
ശതമാനം 77.71