രാജാക്കാട് : പാവപ്പെട്ട സ്ത്രീകളെ പറഞ്ഞ് മയക്കി ആയിരം രൂപ കൊടുത്താൽ ഒരു ലക്ഷം രൂപ വീതം ലോൺ നൽകാമെന്ന് വാഗ്ദാനം നടത്തി തട്ടിപ്പുകമ്പിനിയിൽ ഏൽപിച്ചതിനു പിന്നിൽ അറിയപ്പെടുന്ന കോൺഗ്രസ്സ് നേതാക്കളുമാണെന്ന് സി.പി.എം ആരോപിച്ചു.
തട്ടിപ്പിനിരയായെന്ന് ആളുകൾക്ക് മനസിലായപ്പോൾ കോൺ9ഗ്രസ്ആ പഞ്ചായത്തംഗം ആലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പീരുമേട്ടിലെ കുട്ടിക്കാനത്തെ ബാങ്കിലേക്ക് ഹരിത അധികൃതരെ കൂട്ടിക്കൊണ്ട് പോയത്. അവിടെ പണമില്ലന്നറിഞ്ഞ് തിരികെ വരുമ്പോഴാണ് പുളിയൻ മലയിൽ വെച്ച് മൂന്ന് പ്രതികളെപൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. നെടുങ്കണ്ടത്തെ പൊലീസ് ഉദ്യോഗസ്ഥർക്കും കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾക്കും തട്ടിപ്പ് നടത്തി സ്വരൂപിച്ച പണം എവിടെയെന്ന് വ്യക്തമായിട്ടറിയാം. ഒന്നര കോടിയിലധികം തട്ടിയതായി വിവരമുണ്ട്. രാജ്കുമാരിന്റെ വീട്ടിൽ ദരിദ്രാവസ്ഥായാണ്. പണം കിട്ടിയ ലക്ഷണമില്ല. തട്ടിച്ചെടുത്ത പണം ഉന്നത പൊലീസുകാരും, കോൺ നേതാക്കളും ചേർന്ന് എടുത്തു എന്നാണ് കരുതുന്നത്. ആ പണം ഒളിപ്പിക്കുന്നതിനും വീതം വെയ്ക്കുന്നതിനുമാണ് അഞ്ചു ദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കാതെ മർദ്ദിച്ചത്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. നടപടി നേരിട്ട പൊലീസുദ്യോഗസ്ഥരെയും കോൺഗ്രസ് നേതാക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ സത്യം തെളിയുമെന്ന് ഏരിയാ സെക്രട്ടറി ടി.എം ജോൺ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ എന്നിവർ പറഞ്ഞു.