ചെറുതോണി:വിവാദങ്ങൾക്കൊടുവിൽ ഇടുക്കി താലൂക്ക് ഓഫീസ് ചെറുതോണി ടൗൺ ഹാളിൽ പ്രവർത്തനം ആരംഭിച്ചു.
താലൂക്ക് ഓഫീസിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി രണ്ട് മാസത്തേയ്ക്കാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ ചെറുതോണിയിലുള്ള വാഴത്തോപ്പ് പഞ്ചായത്തിന്റെ ടൗൺ ഹാളിലേക്ക് ഓഫീസ് മാറ്റിയത്. നിലവിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ നടത്തുന്നതിനായി എം എൽ എ ഫണ്ടിൽ നിന്നും 23.75 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനിടെ വാഴത്തോപ്പിൽ നിന്നും പൈനാവിലേക്ക് ഓഫീസ് മാറ്റുന്നതിനുള്ള നീക്കങ്ങൾ നടന്നിരുന്നു. വഞ്ചി കവലയിലുള്ള പഴയ കെ എസ് ഇ ബി കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവർത്തിച്ച് വന്നിരുന്നത്. കാലപഴക്കത്തിൽ തകരാറിലായ കെട്ടിടത്തിൽ ഫയലുകൾ സൂക്ഷിക്കുവാനോ ജീവനക്കാർക്ക് സൗകര്യപ്രദമായിരുന്നു ജോലി ചെയ്യുവാനോ കഴിയാത്ത സാഹചര്യം പലപ്പോഴും താലൂക്കിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. പുതിയ കെട്ടിടത്തിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വേണ്ടി വരുമെന്ന് തഹസിൽദാർ പറഞ്ഞു.