ഇടുക്കി : ഭക്ഷ്യസുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തിയതിനു സംസ്ഥാനതലത്തിൽ മികച്ച ജില്ലയായി ഇടുക്കിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഇടുക്കി ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ബെന്നി ജോസഫ് ആരോഗ്യമന്ത്രി ശൈലജ ടീച്ചറിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രത്തൻ ഖേൽക്കർ , ജോയിന്റ് കമ്മീഷണർ കെ അനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.