pynkan

തൊടുപുഴ: 107ആം വയസ്സിലും വോട്ട് ചെയ്യാൻ പൈങ്കൻ എത്തി.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഏറ്റവും മുതിർന്ന ഈ വോട്ടർ സമ്മതിദാനാവകാശം വിനിയോഗിച്ചത്. മണക്കാട് എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം ബൂത്തിലാണ് പൈങ്കൻ ആധാർ കാർഡുമായി വോട്ട് രേഖപ്പെടുത്തുവാനായി എത്തിയത്. 1912 ലാണ് പൈങ്കന്റെ ജനനം. തൊടുപുഴ കുന്നത്തുപ്പാറ കാർത്തിക ഭവനിൽ പൈങ്കനു കൃഷി ആയിരുന്നു തൊഴിൽ. ഭാര്യ തേനങ്കിളി 25 വർഷം മുന്നേ മരണമടഞ്ഞു. ആറ്മക്കളിൽ ഇളയ മകൻ സുധന്റെ കൂടെയാണ് ഇപ്പോൾ താമസിക്കുന്നത്.