തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്‌റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടികൾക്ക് തുടക്കം കുറിച്ച് തൊടുപുഴയിൽ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ പെൻഷൻ സംഗമം നടത്തി.സംസ്ഥാന സെക്രട്ടറി എം.മോഹനൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി.യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.എ. രാജൻ, ബി.സരളദേവി, എസ്.സുധാകരൻ, പി.എൻ.ഉണ്ണികൃഷ്ണൻ, ഹരി ശർമ്മ, എം.എൻ.രാജൻപിള്ള എന്നിവർ സംസാരിച്ചു.