ചെറുതോണി: ആരൻപുഴു പെരുകിയതോടെ പുഴുവിനെപ്പേടിച്ച് ജീവിക്കാൻ വയ്യാതായി.
. കൃഷിയിട്ടത്തിലും റോഡിലുമെല്ലാം കറുപ്പും വെളുപ്പുംരോമങ്ങൾ നിറഞ്ഞ ഇത്തരംപുഴുക്കൾ വ്യാപകമായിരിക്കയാണ്. സ്പർശിച്ചാൽ അധികഠിനമായ ചൊറിച്ചിലും തടിപ്പുമുണ്ടാകും എന്നതാണ് പ്രത്യേകത.ടാപ്പിംഗ് തൊഴിലാളികൾക്കും മരത്തിൽ കയറുന്നവർക്കുമാണ് ഏറ്റവും കൂടുതൽ പുഴുക്കളുടെശല്യം നേരിടേണ്ടതായി വരുന്നത്. ബൈക്കിൽ യാത്രചെയ്യുന്നവർക്കും ഇവറ്റകളുടെ ഉപദ്രവമേൽക്കേണ്ടതായി വരുന്നുണ്ട്. മരങ്ങളിൽ നിന്നും തൂങ്ങിയിറങ്ങുന്ന പുഴുക്കൾ ബൈക്ക് യാത്രക്കാരുടെ ദേഹത്ത് തട്ടുന്നതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. വളർത്തുമൃഗങ്ങൾക്കും പുഴു ഭീഷണിയാണ്.