ചെറുതോണി: അടിമാലി -കുമളി ദേശീയ പാതയിൽ ചുരുളി ടൗണിൽ ഓടയുടെ സ്ലാബ് തകർന്ന് വീണ് അദ്ധ്യാപികയ്ക്കും വിദ്യർത്ഥിനിക്കും പരിക്കേറ്റു. ഇന്നലെ രാവിലെ ഒൻപതിനാണ് സംഭവം. ഓടക്കുമുകളിലുള്ള കോൺക്രീറ്റ് സ്ലാബിലൂടെയാണ് കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്. ഇത് കാലപ്പഴക്കത്തിൽ ദ്രവിച്ചു.. റോഡ് നവീകരിച്ചപ്പോഴും ഓടയുടെ മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബ് മാറ്റി സ്ഥാപിച്ചിരുന്നില്ല. ആൽപ്പാറ ഗവ.ഹൈസ്‌കൂളിലെ അദ്ധ്യാപിക മുബീനക്കും വിമലഗിരി സ്‌കൂൾ വിദ്യാർത്ഥിനിക്കുമാണ് പരിക്കേറ്റത്. ഓട്ടോ തൊഴിലാളികളാണ് ഇരുവരെയും ചേലച്ചുവടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കാൽനടയാത്രക്കാർ ഓടയുടെ മുകളിലെ സ്ലാബിലൂടെ യാത്രചെയ്യാതിരിക്കാൻ കയർകെട്ടി.