അരിക്കുഴ : എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖ വനിതാസംഘം,​ യൂത്ത് മൂവ്മെന്റ്,​ കുമാരി- കുമാര സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംയുക്ത കുടുംബ സംഗമവും രവിവാര പാഠശാല പ്രവേശനോത്സവവും 30 ന് അരിക്കുഴ ശ്രീനാരായണ പ്രാർത്ഥനാ കേന്ദ്രയിൽ നടക്കും. രാവിലെ 8.30 ന് രജിസ്ട്രേഷൻ,​ 10 ന് ഉദ്ഘാടന സമ്മേളനം നടക്കും. ശാഖാ പ്രസിഡന്റ് ടി.പി ബാബുവിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ ഡോ. കെ.സോമൻ ഉദ്ഘാടനം ചെയ്യും. യോഗം അസി. സെക്രട്ടറി വി.ജയേഷ് മുഖ്യപ്രഭാഷണം നടത്തും. ശാഖാ വൈസ് പ്രസിഡന്റ് എം.കെ പ്രസാദ് പഠനോപകരണങ്ങൾ വിതരണം ചെയ്യും. ശാഖാ സെക്രട്ടറി പി.എം. സുകുമാരൻ സ്വാഗതവും വനിതാ സംഘം പ്രസിഡന്റ് ലീന പ്രസാദ് നന്ദിയും പറയും.