തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ അഗതി രഹിത കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് പദ്ധതി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന വിനോദ്, മെമ്പർമാരായ സീന നവാസ്, ഷീല ദീപു, സി.ഡി.എസ് ചെയർപേഴ്ൺ രാജമ്മ ബാബു, മെമ്പർ സെക്രട്ടറി മീരാൻ സി.ഡി.എസ് അംഗങ്ങൾ എന്നിവർ സംസാരിച്ചു. പദ്ധതിയിൽ ഇടവെട്ടി പഞ്ചായത്തിലെ 102 കുടുംബങ്ങളെ പഞ്ചായത്ത് ഏറ്റെടുത്ത് ഭക്ഷണ കിറ്റ് വാങ്ങാനുള്ള കാർഡ് കൈമാറി. കാർഡ് ഉപയോഗിച്ച് ഒരു അംഗമുള്ള കുടുംബത്തിന് മാസം 500 രൂപയ്ക്കും രണ്ട് അംഗങ്ങളുള്ള കുടുംബങ്ങൾക്ക് 700 രൂപയ്ക്കും രണ്ടിൽ കൂടുതൽ അംഗങ്ങൾ ഉള്ളവർക്ക് 900 രൂപയ്ക്കും ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ സാധിക്കും.