ഇടവെട്ടി: ഞാറ്റുവേലയോടനുബന്ധിച്ച് കാർഷിക നടീൽ വസ്തുക്കളുടെ വിതരണം നടത്തുന്നതിന്റെ ഭാഗമായി ഇടവെട്ടി പഞ്ചായത്തിൽ ചന്ത ആരംഭിച്ചു. കൃഷിഭവൻ അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ നൗഷാദ്, മെമ്പർമാരായ സിബി ജോസ്, പി. പ്രകാശ്, സീന നവാസ്, ആത്മ പ്രോജക്ട് ഡയറക്ടർ വി.ടി. സുലോചന, കൃഷി ഓഫീസർ ബേബി ജോർജ്, സി.എസ്. സന്ധ്യ എന്നിവർ പ്രസംഗിച്ചു. ഗുണമേന്മയുള്ള പച്ചക്കറി തൈകൾ, മേൽത്തരം തെങ്ങിൻതൈകൾ തുടങ്ങിയവ കർഷകർക്ക് വിതരണം ചെയ്തു.