മൈലക്കൊമ്പ്: മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയിൽ ദുക്‌റാന തിരുനാൾ ജൂലായ് ഒന്ന് മുതൽ മൂന്ന് വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, സഹവികാരി ഫാ. പോൾ അവരാപ്പാട്ട് എന്നിവർ അറിയിച്ചു. ഒന്നിന് രാവിലെ 6.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന. വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാന. 2ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകിട്ട് അഞ്ചിന് ഫാ. മിനിഷ് പുത്തൻപുരയിൽ സി.എം.ഐ തിരുനാൾ കുർബാന അർപ്പിക്കും. ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ സന്ദേശം നൽകും. തുടർന്ന് തിരിപ്രദക്ഷിണം. മൂന്നിന് രാവിലെ 5.45നും ഏഴിനും വിശുദ്ധ കുർബാന. 9.30ന് ഫാ. മാത്യു വെണ്ണായപ്പിള്ളിൽ തിരുനാൾ കുർബാന അർപ്പിക്കും. ഫാ.ഡോ. ജോർജ് തെക്കേക്കര സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, നേർച്ചസദ്യ.