തൊടുപുഴ. രാജ്കുമാർ മരിക്കാനിടയായ സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അടിയന്തിരാവസ്ഥ കാലത്ത് പോലിസ് മർദനത്തിരയായതായി അവകാശ പെടുന്ന മുഖ്യമന്ത്രി അഭ്യന്തരം ഭരിക്കുമ്പോൾ കസ്റ്റഡി മരണങ്ങളും മൂന്നാം മുറയും തുടർകഥയാവുകയാണ് പൊലിസിനെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടിരിക്കുന്നതായും യൂത്ത് ലീഗ് ആരോപിച്ചു.ജൂഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് ടി.കെ.നവാസ്, ജനറൽ സെക്രട്ടറി സി.എം അൻസാർ എന്നിവർ അറിയിച്ചു.